p

കുറുപ്പംപടി : മുടക്കുഴ ഗ്രാമ പഞ്ചായത്ത് കൃഷി വകുപ്പിന് കീഴിൽ ടിഷ്യു കൾച്ചർ വാഴത്തൈകൾ വിതരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. മാത്യു, വത്സ വേലായുധൻ, കൃഷി അസിസ്റ്റന്റുമാരായ വിജയകുമാർ , ബിനോയ് എന്നിവർ പ്രസംഗിച്ചു.