പെരുമ്പാവൂർ: പെരുമ്പാവൂർ ഗവ. ബോയ്‌സ് എൽ.പി എസിന് ഇരട്ട ബഹുമതി. മികച്ച വിദ്യാലയത്തിനുള്ള ജവഹർ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരവും പ്രഥമാദ്ധ്യാപികയ്ക്കുള്ള ശ്രേഷ്ടാചാര്യ പുരസ്‌കാരവും മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈനും എ.ഇ.ഒ വി. രമാദേവിയും ചേർന്നു സമർപ്പിച്ചു.

പുരസ്‌കാര സമർപ്പണ ചടങ്ങിൽ വായന പൂർണിമ ചീഫ് കോ-ഓഡിനേറ്റർ ഇ.വി. നാരായണൻ, ട്രഷറർ എം.എം. ഷാജഹാൻ, പി.ടി.എ. പ്രസിഡന്റ് ശ്യാമ ശരത്, വൈസ് പ്രസിഡന്റ് വി.മോഹൻകുമാർ എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ആർ. മായാദേവി യോഗത്തിൽ അദ്ധ്യക്ഷതയിൽ വഹിച്ചു.