ptthomas

പെരുമ്പാവൂർ: മാനവ സംസ്‌കൃതി കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.ടി.തോമസ് അനുസ്മരണ സമ്മേളനംജില്ലാ ചെയർമാൻ കെ.വി. പോൾ ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ റിജു കുര്യൻ അദ്ധ്യക്ഷനായി. അനുസ്മരണ സമ്മേളനത്തിൽ മാനവ സംസ്‌കൃതി സംസ്ഥാന സമിതി അംഗം ശോഭൻ ജോർജ് അനുസ്മരണ പ്രഭാഷണം നടത്തി.

താലൂക്ക് ജനറൽ സെക്രട്ടറി വി.എം.അജിത് കുമാർ, സംസ്ഥാന കൗൺസിൽ അംഗം എൽദോ മാത്യു, വൈസ് പ്രസിഡന്റ് ജോയി പി.ഐ, ജോയിന്റ് സെക്രട്ടറി സെബി ഇഞ്ചിപ്പറമ്പിൽ, ജില്ലാ കൗൺസിൽ അംഗങ്ങളായ രാജു മാത്താറ, യേശുദാസ് പാപ്പച്ചൻ, ബിജോ പോൾ, മറിയ വർഗീസ്, എന്നിവർ പ്രസംഗിച്ചു.