അങ്കമാലി: കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അക്ഷരപ്പൂമരം പരിപാടി സംഘടിപ്പിച്ചു. പുതുവത്സരത്തെ വരവേൽക്കാൻ അക്ഷര ട്രീ ഒരുക്കി. അക്ഷരപ്പൂമരത്തിലെ ശിഖരങ്ങളിൽ തൂക്കിയിട്ടിരിക്കുന്ന പുസ്തക കൂപ്പൺ എടുക്കുന്നവർക്ക് പുസ്തകങ്ങൾ സമ്മാനമായി ലഭിക്കുന്നതായിരുന്നു പദ്ധതി.
കൂപ്പൺ എടുക്കുന്ന എല്ലാവർക്കും പുസ്തകങ്ങൾ സമ്മാനമായി ലഭിക്കുന്നുവെന്നുള്ളതാണ് അക്ഷരപ്പൂമരത്തിന്റെ പ്രത്യേകത. അക്ഷരപ്പൂമരത്തിന്റെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. ചെയർമാൻ ജോബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അങ്കമാലി നഗരസഭാ ചെയർമാൻ റെജി മാത്യു മുഖ്യാതിഥിയായിരുന്നു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി വിശിഷ്ടാതിഥിയായി. ജില്ലാ ജനറൽ സെക്രട്ടറി ബാബു കാവാലിപ്പാടൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ. എസ്. ഷാജി,ഡി.സി.സി സെക്രട്ടറി അഡ്വ. കെ. ബി. സാബു തുടങ്ങിയവർ പങ്കെടുത്തു.