
നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി ക്ഷീരകർഷകർക്ക് സബ്‌സിഡി നിരക്കിലുള്ള കാലിത്തീറ്റയുടെ വിതരണം അയിരൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.എം. വർഗീസ് അദ്ധ്യക്ഷനായിരുന്നു. ആനി കുഞ്ഞുമോൻ, മിനിപോളി, സജീവ് കുമാർ, എം.കെ. രാമചന്ദ്രൻ, ഹിമ സാബു തുടങ്ങിയവർ പ്രസംഗിച്ചു.