lib

കാലടി: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ നയിച്ച ജനചേതനയ്ക്ക് ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സ്വീകരണം നൽകി. താലൂക്ക് പ്രസിഡന്റ് കെ.രവിക്കുട്ടൻ പതാക ഉയർത്തി. സാംസ്കാരിക സമ്മേളനം പ്രൊഫ. എസ്.കെ. വസന്തൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ടി.കെ.മോഹനൻ അദ്ധ്യക്ഷനായി. അങ്കമാലി മുനിസിപ്പൽ ചെയർമാർ റെജി മാത്യു മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി എം.ആർ സുരേന്ദ്രൻ, രക്ഷാധികാരികളായ അഡ്വ. കെ.കെ.ഷിബു, സി.കെ. സലിം കുമാർ , താലൂക്ക് സെക്രട്ടറി വി.കെ.ഷാജി നീലീശ്വരം , ജോയിന്റ് സെക്രട്ടറി കെ.പി. റെജീഷ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന കൗൺസിൽ അംഗം പി. തമ്പാൻ, എ.എസ്.എം. കമാൽ, കെ.സി. വത്സല, കെ.കെ. സരേഷ് എന്നിവർ ചേർന്ന് മികച്ച ഗ്രന്ഥശാലാ പ്രവർത്തകരെ മെമന്റോ നൽകി ആദരിച്ചു. കെ.ആർ. ബാബു, വി.കെ. അശോകൻ, ജിനേഷ് ജനാർദ്ദനൽ, എ.എസ്. ജയകുമാർ കെ.എ.രാജേഷ് എന്നിവർ ചേർന്ന് വായനാമത്സര വിജയികൾക്ക് കാഷ് അവാർഡ് വിതരണം ചെയ്തു.

മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി അവതരിപ്പിച്ച കനൽപൊട്ട് സംഗീത ശില്പവും ജനചേതന യാത്രാ സംഘം അവതരിപ്പിച്ച കലാജാഥയും നടത്തി. പി.എൻ.പണിക്കർ പുരസ്കാര ജേതാവ് ടി.പി. വേലായുധനെ ആദരിച്ചു.