dysp

അങ്കമാലി: അങ്കമാലി സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗവും കലാ, കായിക, വിദ്യഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവരെ ആദരിക്കലും നടന്നു. ആലുവ റൂറൽ ഡി.വൈ.എസ്.പി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് ടി.ജി. ബേബി അദ്ധ്യക്ഷനായി. ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനത്തിന് അമേരിക്കൻ യൂണിവേഴ്സിറ്റി ഡേക്ടറേറ്റ് ലഭിച്ച ഡോ. പീറ്റർ ജോസഫിനെയും ഡോ.സീന വർഗീസിനെയും കലാ, കായിക, വിദ്യഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയവരെയും അനുമോദിച്ചു.

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുമായി സഹകരിച്ച് വൃക്കരോഗികൾക്ക് 500 ഓളം ഡയാലിസിസ് സൗജന്യമായി നൽകുവാനും ബാങ്ക് നായത്തോട് വാങ്ങിയ സ്ഥലത്ത് കെട്ടിടം പണിയുവാനും പൊതുയോഗം അംഗീകാരം നൽകി. യോഗത്തിൽ നഗരസഭാ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ടി.വൈ. എല്യാസ്, ജി.സി.ഡി.എ എക്സിക്യുട്ടീവ് അംഗം അഡ്വ. കെ.കെ. ഷിബു, ബാങ്ക് സെക്രട്ടറി ഇൻ ചാർജ് സീന തോമസ് എന്നിവർ സംസാരിച്ചു.