
ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ ഭൂമിയുള്ള ഭവന രഹിതർക്കുള്ള ഭവന പദ്ധതിയുടെ ഭാഗമായി ലൈഫ് ഗുണഭോക്തൃ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, അംഗങ്ങളായ സുബൈദ യൂസഫ്, ലൈല അബ്ദുൽ ഖാദർ, സി.പി നൗഷാദ്, രമണൻ ചേലാക്കുന്ന്, അലീഷ ലിനീഷ്, സബിത സുബൈർ സെക്രട്ടറി പി.കെ മഹേഷ് കുമാർ എന്നിവർ സംസാരിച്ചു. വി.ഇ.ഒ ബോബി പദ്ധതി വിശദീകരണം നടത്തി.
ആദ്യ ഘട്ടത്തിൽ ജനറൽ, എസ്.സി വിഭാഗങ്ങളിലായി മുപ്പതു പേർക്കാണ് ഭവന സഹായം നൽകുന്നത്. 189 പേരാണ് ലൈഫ് പദ്ധതിയിൽ ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ ഭൂമിയുള്ള ഭവന രഹിതരായിട്ടുള്ളത്. ഒരു വീടിന് നാല് ലക്ഷം രൂപയാണ് നൽകുന്നത്. കൂടാതെ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് മുപ്പതിനായിരം രൂപയും നൽകും. വേസ്റ്റ് കുഴിക്കും കിണർ നിർമ്മാണത്തിനും സഹായം നൽകും.