ആലുവ: തപസ്യ കലാസാഹിത്യ വേദി ആലുവ താലൂക്ക് സമിതി തുഞ്ചൻ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് എൻ. മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് എസ്. പ്രേംകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ഉപാദ്ധ്യക്ഷൻ പി.ബി. മദനർ, താലൂക്ക് കാര്യദർശി കെ.വി. രാജീവ്, സി.എൻ.കെ. മാരാർ എന്നിവർ സംസാരിച്ചു. തുടർന്ന് വാഴക്കുളം കാവ്യകലാ കേന്ദ്രം അവതരിപ്പിച്ച കാവ്യകേളി പരിപാടിക്ക് മിഴിവേകി.