ആലുവ: പുതിയ ലീവ് സറണ്ടർ പിൻവലിച്ച ഉത്തരവ് ജീവനക്കാരെ അപഹസിക്കുന്നതാണെന്നും വഞ്ചനപരമായ ഉത്തരവ് പിൻവലിക്കണമെന്നും പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.കെ. മജീദ് ഉദ്ഘാടനം ചെയ്തു. വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ജമാൽ, മുഹമ്മദ് റോഷൻ, രാജേഷ് രാമനാഥൻ, അലക്സ് എം. കുര്യാക്കോസ്, വി.എം. സലിം, പി.എം. സൈതലവി എന്നിവർ സംസാരിച്ചു.