പള്ളുരുത്തി: മെഗാ കാർണിവലിന്റെ ഭാഗമായി കുട്ടികളുടെ ചിത്രരചനാ മത്സരം ഇ. കെ. സ്ക്വയറിൽ നടന്നു. എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസുവരെ അഞ്ച് ഗ്രൂപ്പുകളിലാണ് മത്സരം നടന്നത്. കൊച്ചി ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ഉദ്ഘാടനം ചെയ്തു. ആർ. കെ. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. വി.എ. ശ്രീജിത്ത്, സി.ആർ. സുധീർ, കെ.സി. അരുൺകുമാർ, രാജീവ് പള്ളുരുത്തി , വി.ജെ. തങ്കച്ചൻ, എ.പി. റഷീദ് എന്നിവർ സംസാരിച്ചു.