photo

വൈപ്പിൻ: രുചി വൈവിദ്ധ്യങ്ങളുടെ മത്സ്യവിഭവങ്ങളുമായി മത്സ്യഫെഡ് മാലിപ്പുറം ഫിഷ് ഫാം ആൻഡ് അക്വാ ടൂറിസം സെന്ററിലെ കണ്ടൽ പാർക്കിന് നടുവിൽ ഒരുക്കിയ സീഫുഡ് ഫെസ്റ്റ് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വേലിയേറ്റയിറക്കങ്ങളുടെ ചലനങ്ങളിൽ ലയിച്ച് ജീവലോകത്തെ അത്ഭുത പ്രതിഭാസമായ കണ്ടലിന്റെ രമണീയയിൽ മത്സ്യവിഭവങ്ങൾ ആവോളം ആസ്വദിക്കാനാകും വിധമാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്.
വൈകിട്ട് മൂന്ന് മുതൽ ഏഴുവരെ വരെ നടക്കുന്ന മേളയിൽ കപ്പ, മത്തിക്കറി, കരിമീൻ പൊള്ളിച്ചത്, കരിമീൻ ഫ്രൈ , കേരക്കറി, ചെമ്മീൻ, കക്ക, കൂന്തൽ റോസ്റ്റ്, കൊഴുവ ഫ്രൈ, പാലപ്പം, പത്തിരി തുടങ്ങിയ വിഭവങ്ങൾ മിതമായ വിലയിൽ ലഭ്യമാണ്.

എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, വാർഡ് അംഗം സുരേഷ് ബാബു, ഫാം മാനേജർ ഡോ. പി. എസ്. ശിവപ്രസാദ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.