വൈപ്പിൻ: വൈപ്പിൻ സർവീസ് പെൻഷനേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രഥമ വാർഷികം പ്രസിഡന്റ് ഡോ. കെ. എസ്. പുരുഷന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി കെ.എം.ബാബു , പി.എ. വർഗീസ് വി.രാധാകൃഷ്ണൻ, എൻ. അമ്മിണി ദാമോദരൻ എന്നിവർ പ്രസംഗിച്ചു. കലാ സാഹിത്യ പരിപാടികൾ അവതരിപ്പിച്ചു.