1
സൗജന്യ ഭക്ഷണ പദ്ധതി എസ്.ഐ. അൻവാസ് ഉദ്ഘാടനം ചെയ്യുന്നു

ഫോർട്ടുകൊച്ചി: അജന്താ റോഡിലെ പാടശേരിപറമ്പിൽ ഇത്തവണ വ്യത്യസ്തമായിരുന്നു പുതുവത്സരാഘോഷം. ഇവിടത്തെ ഫ്രണ്ട്സ് എന്ന കൂട്ടായ്മ ആർ.ബഷീറിന്റെ നേതൃത്വത്തിൽ എല്ലാവർക്കും സൗജന്യമായി ഭക്ഷണം വിളമ്പിയാണ് പുതുവർഷ പുലരിയെ വരവേറ്റത്.

സാധാരണ പുതുവത്സരാഘോഷത്തിലെ അനാവശ്യ ചെലവുകൾ ഒഴിവാക്കി സമാഹരിച്ച പണം വിനിയോഗിച്ചാണ് എല്ലാവർക്കും സൗജന്യമായി ഭക്ഷണം നൽകിയത്. ഇതിനായി ഫ്രണ്ട്സ് കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന ബഷീർ, പപ്പാഞ്ഞിയെന്ന പേരിൽ തട്ട് കടയും ഒരുക്കി. പുട്ടും ഇറച്ചിക്കറിയും ഉൾപ്പെടെയുള്ള രുചിയേറിയ വിഭവങ്ങളാണ് ബഷീറും കൂട്ടരും വിളമ്പിയത്. സാധാരണ യുവാക്കളുടെ ആഘോഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫ്രണ്ട്സിന്റെ നേതൃത്വത്തിൽ നടന്ന പുതുവത്സരാഘോഷം ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. തട്ട് കട മട്ടാഞ്ചേരി എസ്.ഐ അൻവാസ് ഉദ്ഘാടനം ചെയ്തു. ഷമീർ വളവത്ത്, ഇ.ജെ സജിൽ,ആർ.ബഷീർ, പ്രശാന്ത്, സുമേഷ് മയൂഷ്, അനീഷ്, സുനിൽ തുടങ്ങിയവർ സംസാരിച്ചു.