ചോറ്റാനിക്കര: മുളന്തുരുത്തി പെരുമ്പിള്ളി വാഴപ്പിള്ളിൽ ജോസഫ് (67) മുളന്തുരുത്തിക്ക് സമീപം ടിപ്പർ ലോറിയിടിച്ച് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഭവം. ജോസഫിനെ ടിപ്പർ ഡ്രൈവർ മുളന്തുരുത്തി ഗവൺമെന്റ് ആശുപത്രിയിലും അവിടെനിന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുളന്തുരുത്തി നിർമ്മാല്യം ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. സംസ്കാരം ഉച്ചയ്ക്ക് 2.30ന് ആമ്പല്ലൂർ മാന്തുരുത്തേൽ പള്ളിയിൽ. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: സിജോ (ഇറ്റലി), ഫിജോ, ജോഫി. മരുമക്കൾ: ജേക്കബ്,എൽദോ.