മൂവാറ്റുപുഴ : ഭിന്നശേഷി കർഷകർക്കും ബാല കർഷകർക്കും ഇൻഫാം നൽകുന്ന സംസ്ഥാന തല ഭിന്നശേഷി കർഷക അവാർഡ് പ്രഖ്യാപിച്ചു. ജോർജ് തോമസ് തച്ചിയത്ത് ഊന്നുകല്ല്, ടി.വി. എൽദോസ് തോട്ടുങ്കൽ കോട്ടപ്പടി, എ.ടി. തോമസ് ആക്കപ്പള്ളിൽ അടിമാലി എന്നിവർക്കാണ് കർഷകർക്കുള്ള അവാർഡുകൾ ലഭിക്കുന്നത്. ജോജോ ജോർജ് കാർമ്മൽ ജ്യോതി മച്ചിപ്ലാവ് അടിമാലി ബാലകർഷകനുള്ള അവാർഡിന് അർഹത നേടി. 20 ന് ഉച്ചയ്ക്ക് രണ്ടിന് വാഴക്കുളം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന ഇൻഫാം കർഷക ദിനാചരണത്തിൽ പുരസ്‌കാര വിതരണം നടത്തുമെന്ന് ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പിള്ളിൽ, പ്രസിഡന്റ് ജോസ് എടപ്പാട്ട് എന്നിവർ അറിയിച്ചു.