മൂവാറ്റുപുഴ : കൊച്ചി- മധുര ദേശീയ പാതയിലെ എൻ.എച്ച് 85 ലെ അറ്റകുറ്റപ്പണികളിലിലെ അപാകതകൾ ഉടൻ പരിഹരിക്കുമെന്ന് മാത്യുകുഴൽനാടൻ എം.എൽ.എ അറിയിച്ചു. റോഡിലെ പാച്ചുവർക്കുകൾ പൂർത്തിയായെങ്കിലും ചില ഇടങ്ങളിലുണ്ടായ തടിപ്പുമൂലം ഇരുചക്രവാഹനയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് സംബന്ധിച്ച് പരാതി യാത്രക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉയർന്നിരുന്നു. ചിലർ പരാതിയുമായി നേരിട്ട് എം.എൽ.എയെ സമീപിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണ ജോലികൾ പരിശോധിക്കാനും പരിഹാരമുണ്ടാക്കാനും എം.എൽ.എ പൊതുമരാമത്ത് അധികൃതരോടാവശ്യപ്പെട്ടത്. പ്രശ്നത്തിൽ പൂണ്ണമായ പരിഹാരത്തിന് റീടാറിംഗ് വേണം. നിർമ്മാണ പ്രവർത്തനങ്ങൾ പിന്നാലെ നടക്കുമെന്ന് എൻ.എച്ച്. അധികൃതർ പറഞ്ഞു . എന്നാൽ ജനങ്ങളുടെ ബുദ്ധിമുട്ട് അവഗണിക്കാനാവില്ലെന്നും ഉടൻ പരിഹാരമുണ്ടാക്കണമെന്ന എം.എൽ.എയുടെ നിലപാടിനെ തുടർന്നാണ് അടിയന്തരമായി പ്രശ്നപരിഹരത്തിന് വഴിതുറന്നത്.