
കൊച്ചി: ബി.എം.ഡബ്ള്യുവിന്റെ പുതുപുത്തൻ ഹൈബ്രിഡ് എസ്.യു.വിയായ എക്സ്.എം വിപണിയിലെത്തി. പുതിയ ബി.എം.ഡബ്ള്യു എം340ഐ എക്സ് ഡ്രൈവ്, ബി.എം.ഡബ്ള്യു എസ് 1000 ആർ.ആർ എന്നിവ വിപണിയിലെത്തിച്ച അതേ ചടങ്ങിലാണ് ഈ പുത്തൻ എസ്.യു.വിയെയും കമ്പനി പുറത്തിറക്കിയത്.
ബി.എം.ഡബ്ള്യുവിന്റെ ഈ ഫ്ളാഗ്ഷിപ്പ് എസ്.യു.വിക്ക് 2.60 കോടി രൂപയാണ് എക്സ്ഷോറൂം വില. പ്ളഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിൻ, 4.4 ലിറ്റർ ട്വിൻ-ടർബോ വി8 എൻജിനാണുള്ളത്. ഒപ്പം ഇലക്ട്രിക് മോട്ടോറും. 644 ബി.എച്ച്.പിയാണ് കരുത്ത്. പരമാവധി ടോർക്ക് 800 എൻ.എം.
4-വീൽ ഡ്രൈവ് സംവിധാനവും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർട്രാൻസ്മിഷനും നൽകിയിരിക്കുന്നു. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 4.3 സെക്കൻഡ് മതി. ഇലക്ട്രിക് മോഡിൽ 80 കിലോമീറ്റർ ദൂരം സഞ്ചരിക്കാം.