
തിരുവനന്തപുരം: യംഗ് ഇന്ത്യൻസ് റോഡ് സേഫ്‌റ്റി ഇനിഷ്യേറ്റീവിന്റെ ഭാഗമായി റോഡുകൾ 'ബ്ലൈൻഡ് സ്പോട്ട് ഫ്രീ' ആക്കുന്നതിന്റെ ആദ്യഘട്ടമായി കരിക്കകം,അണമുഖം വാർഡുകളിൽ ഉണ്ടായിരുന്ന എല്ലാ ബ്ലൈൻഡ് സ്‌പോട്ടുകളിലും (24 എണ്ണം)കോൺവെക്സ് മിററുകൾ സ്ഥാപിച്ചു.ഇതിന്റെ ഉദ്ഘാടനം കടംകപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു.രണ്ടാം ഘട്ടമായി കടകംപള്ളി,മെഡിക്കൽ കോളേജ് വാർഡുകൾ ബ്ലൈൻഡ് സ്പോട്ട് ഫ്രീ ആക്കുവാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.ശേഷിക്കുന്ന വാർഡുകളിലെ ബ്ലൈൻഡ് സ്പോട്ടുകളുടെ കണക്കെടുപ്പും തുടരുകയാണ്.കഴക്കൂട്ടം നിയോജകമണ്ഡലത്തിൽ ‘കോൺവെക്സ് മിററുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് എം.എൽ.എയുടെ ഓഫീസിനെ അറിയിക്കാം.തുടർന്ന് ഉചിതമായ നടപടികൾ സ്വീകരിക്കും.