ചേർപ്പ്: വല്ലച്ചിറ റിമംബറൻസ് തീയറ്റർ ഗ്രൂപ്പ് ജോസ് ചിറമ്മൽ നാടക ദ്വീപ് മൂന്നാം വാർഷികത്തോടനുബന്ധിച്ച് നാടകവതരണങ്ങൾ ആരംഭിച്ചു. ബി. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അദ്ധ്യക്ഷനായി. ആദ്യ ദിനത്തിൽ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്കൂൾ, വല്ലച്ചിറ സെന്റ് തോമസ് ഹൈസ്കൂൾ, വരടിയം ജി.യു.പി.എസ്, ചേർപ്പ് സി.എൻ.എൻ ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകങ്ങൾ അരങ്ങേറി.
ഇന്ന് രാത്രി 7ന് പാല് പിരിയുന്ന കാലം, മണ്ണേ നമ്പി, വേരുകൾ വിൽക്കാനുണ്ട് തുടങ്ങിയ ഏകപാത്ര നാടകങ്ങൾ അരങ്ങേറും.