വളാഞ്ചേരി: യാത്രക്കാർക്ക് അപകട ഭീഷണിയായിരുന്ന വളാഞ്ചേരി നഗരത്തിലെ ഡിവൈഡറിലെ ഇരുമ്പുകമ്പികൾ മുറിച്ചു മാറ്റി. കേരളകൗമുദി നൽകിയ വാർത്ത ശ്രദ്ധയിൽപ്പെട്ട വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വിഭാഗമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കമ്പികൾ മുറിച്ചു മാറ്റിയത്. സ്വകാര്യ സ്ഥാപനം സ്ഥപിച്ച ഇരുമ്പ് ഡിവൈഡർ വാഹനങ്ങൾ ഇടിച്ച് തകർന്നിരുന്നു.
ഇത്തരത്തിൽ തകർന്ന ഒരു ഡിവൈഡറിലെ ഇരുമ്പുകമ്പികൾ കാൽനട വാഹന യാത്രക്കാർക്ക് ഭീഷണിയായിരുന്നു. സെൻട്രൽ ജംഗ്ഷനിൽ സീബ്രാലൈനിന് സമീപമായുണ്ടായിരുന്ന ഇവ വലിയ അപകടത്തിന് തന്നെ കാരണമായേക്കാവുന്നതായിരുന്നു.
നഗരത്തിൽ വിവിധ റോഡുകളിലായി സിമന്റിലും ഇരുമ്പിലും തീർത്ത ഡിവൈഡറുകളിൽ വാഹനങ്ങൾ ഇടിച്ച് അപകടമുണ്ടാകുകയും തകരുകയും പതിവാണ്. എന്നാൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നില്ല. രാത്രികാലങ്ങളിലെ അപകടമൊഴിവാക്കാൻ ഡിവൈഡറുകളുടെ മുമ്പിൽ റിഫ്ളക്ടർ ബോർഡുകൾ സ്ഥാപിക്കണം
- വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്