 
മുതലക്കോടം: കൊവിഡിനെ പ്രതിരോധിക്കുന്ന വിദ്യാർത്ഥിയുടെ വേഷം തന്മയത്തോടെ വേദിയിൽ അവതരിപ്പിച്ചു മികച്ച നടിയായി അനഘ അനിൽ. ഹൈസ്കൂൾ വിഭാഗം നാടകത്തിലാണ് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അനഘ മികച്ച നടിയായത്. കൊവിഡ് പ്രതിരോധം വിഷയമാക്കിയ 'വീടകം" എന്ന നാടകത്തിലെ വിദ്യാർത്ഥിയുടെ കഥാപാത്രമായ അമ്മുക്കുട്ടിയെയാണ് അനഘ അവിസ്മരണീയമാക്കിയത്. സിനിമ സംവിധായകൻ അനിൽ പള്ളിപ്പാട്ടിന്റെയും ഐശ്വര്യയുടെയും മകളാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മോണോആക്ടിന് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.