jovaana-
ജൊവാന

മുതലക്കോടം: സീനിയർ വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നത് കണ്ട് തനിക്കും അറബി പദ്യംചൊല്ലൽ പഠിക്കണമെന്ന വാശിയിൽ ജൊവാന പരിശീലനം നടത്തി, എച്ച് .എസ്.എസ് വിഭാഗം അറബി പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും നേടി. കരിമണ്ണൂർ സെന്റ് ജോസഫ് എച്ച് .എസ്. എസ് ലെ ജൊവാന വിൻസന്റ് ഇപ്പോൾ കലോത്സവ വേദിയിലെ വിവിധ ഇനങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. സി ബി എസ് സിയുടെ സഹോദയ കലോത്സവങ്ങളിൽ അറബി പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം ,ഹിന്ദി പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനം തൊടുപുഴ സബ് ജില്ലാ കലോത്സവത്തിൽ മലയാളം പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനം അറബി, ഗസൽ ഉറുദു,നാടൻ പാട്ട് എന്നിവക്ക് ഒന്നാം സ്ഥാനം ദേശഭക്തി ഗാനം, മലയാളം പദ്യം ചൊല്ലൽ രണ്ടാം സ്ഥാനം എന്നിങ്ങനെ ലഭിച്ചിട്ടുണ്ട്.പിതാവ്: നെയ്യശേരി അരഞ്ഞാനിയിൽ വിൻസെന്റ് ഇമ്മാനുവൽ .മാതാവ് ജാൻസി ഉമ്മാനുവൽ.