arnotti
അർനോട്ടി പി എസ്

മുതലക്കോടം:ശാസ്ത്രീയ സംഗീതത്തിലും കഥകളി സംഗീതത്തിലും എ ഗ്രേഡോടെ ഒന്നാമതെത്തി അർനോട്ടി പി എസ്. കുടയത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്.ശാസ്ത്രീയസംഗീതത്തിൽ കാംബോജി രാഗത്തിൽ കാരണം വിനാ കാര്യം കഥകളി സംഗീതത്തിൽ നളചരിതം നാലാം വിഭാഗത്തിലെ നളദമയന്തി സംഗമം എന്നിവയാണ് വേദിയിൽ അവതരിപ്പിച്ചത്.സിനിമ പിന്നണി ഗായിക അശ്വതി വിജയന്റെ മാതാവ് മോഹനകുമാരി കലാമണ്ഡലം ബാലചന്ദ്രൻ എന്നിവരുടെ കീഴിലാണ് പരിശീലനം നേടിയത്.കാസർഗോഡ് നടന്ന സംസ്ഥാന കലോത്സവത്തിൽ കഥകളിസംഗീതത്തിൽ ജേതാവായിരുന്നു.