obit-shaji

മൂന്നാർ : എല്ലപ്പെട്ടിയിലുണ്ടായ വാഹനാപകടത്തിൽ വിനോദ സഞ്ചാരി മരിച്ചു. കുമളി സ്വദേശി കുറ്റിവേലിൽ ഷാജിയാണ് (50) മരിച്ചത്. കുമളി ഗ്രാമപഞ്ചായത്ത് അംഗമായ നോളി ജോസഫിന്റെ സഹോദരങ്ങളായ കുറ്റിവേലിയിൽ ഷാജി, ബേബി, ബേബിയുടെ മകൻ മറ്റൊരു സഹോദര പുത്രൻ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.ഇന്നലെ പുലർച്ചെ മൂന്നുമണിയോടുകൂടിയാണ് അപകടമുണ്ടായത് . ഇവർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിന് സൈഡ് നൽകുമ്പോൾ കൊക്കയിലേക്ക് പതിക്കുകയായിരുന്നു . ആൾ സഞ്ചാരം ഇല്ലാത്ത സമയത്ത് ഉണ്ടായ അപകടമായതിനാൽ മണിക്കൂറുകൾശേഷം മാത്രമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്