തൊടുപുഴ: കലയന്താനി സെന്റ് മേരീസ് പള്ളിയിൽ മാതാവിന്റെ അമലോത്ഭവ തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു പ്രദക്ഷിണവും ഡിസംബർ എട്ടുവരെ ആഘോഷിക്കും. വികാരി ഫാ ജോർജ് പുല്ലൻ കൊടിയേറ്റി .അഞ്ചാം തിയതി വരെ രാവിലെ ആറിനും വൈകുന്നേരം 4 .30 നും വിശുദ്ധ കുർബാന . ആറിന് രാവിലെ ആറിനും എട്ടിനും വിശുദ്ധകുർബാന ഫാ. ജെയ്‌സൺ കുന്നേൽ. മൂന്നിന് ആരാധനബേബി ജോൺ കലയന്താനി. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 4.30നു ഇടവകയിൽ സേവനം അനുഷ്ടിച്ച വൈദീകരുടെ സമൂഹ ബലി .
ഏഴിനു രാവിലെ ആറിനു വിശുദ്ധകുർബാന. വൈകുന്നേരം നാലിനു തിരുനാൾ കുർബാനഫാ. ജോബി തെരുവിക്കൽ. സന്ദേശംഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്ത്. തുടർന്ന് പ്രദക്ഷിണം. എട്ടിനു രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന, പത്തിനു തിരുനാൾ കുർബാനഫാ. ജോസഫ് വടക്കേടത്ത്. സന്ദേശം ഫാ.ആന്റണി പുത്തൻകുളം. തുടർന്നു പ്രദക്ഷിണം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജോർജ് പുല്ലൻ അറിയിച്ചു. പത്ര സമ്മേളനത്തിൽ വികാരി ഫാ ജോർജ് പുല്ലൻ ,ജനറൽ കൺവീനർ സ്‌കറിയാച്ചൻ ചെറുപുഷ്പ്പം ,ട്രസ്റ്റിമാരായ ജോണി മാങ്കൂട്ടം ,ഷാജു മാളിയേക്കൽ ,മാത്യു കോട്ടൂർ എന്നിവർ പങ്കെടുത്തു .