സത്രംഎയർ സ്ട്രിപ്പിൽ വിമാനം ഇറങ്ങി

പീരുമേട് :സത്രംഎയർ സ്ട്രിപ്പിൽ വിമാനം ഇറങ്ങിയ നിമിഷം ഇടുക്കിയുടെയും പീരമേടിന്റെയും സ്വപ്നം സഫലമായി

ആദ്യ എയർസ്ട്രിപ്പ് എന്ന സ്വപ്നം ഇതോടെ പ്രാവർത്തികമാവുകയാണ്.2017 മേയ്21 നാണ് വണ്ടിപ്പെരിയാർ സത്രത്തിൽ റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കർ സ്ഥലത്താണ് എയർസ്ട്രിപ്പിന്റെ നിർമ്മാണം ആരംഭിച്ചത്.പൊതുമരാമത്ത് വകുപ്പാണ് റൺവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയത്. തുടർന്ന് റൺവേയുടെ നിർമ്മാണങ്ങൾ പൂർത്തിയാക്കി ആദ്യ പരീക്ഷണ പറക്കൽ നടത്താൻ തീരുമാനിച്ചത്. 2022 ഏപ്രിൽഎട്ടിനായിരുന്നു. ആദ്യശ്രമം പരാജയപ്പെടുകയാണുണ്ടായത്. തടസ്സമായിരുന്നത് എയർ സ്ട്രിപ്പിന്റെ അവസാനഭാഗത്തെ മൺതിട്ടയും, റൺവേയുടെ നീളക്കുറവുമായിരുന്നു. വീണ്ടും മൺതിട്ട ഇടിച്ചു നിരത്തി. രണ്ടാം തവണ2022 ജൂൺ11 ന് വിമാനം ഇറങ്ങാനായി എത്തിയെങ്കിലും പറന്ന് ഇറങ്ങാനാകാതെ തിരികെ പോകുകയാണ് ഉണ്ടായത്. മൺതിട്ടയുടെ പണികൾ യഥാസമയം പൂർത്തീകരിക്കാത്തതു കൊണ്ട് രണ്ടാമത്തെ ദൗത്യവും പരാജയപ്പെടുകയാണുണ്ടായത്. നിരാശരാകാതെ വീണ്ടും റൺവേയുടെ പണികൾ നടന്നുകൊണ്ടിരിക്കെ 2022ജൂലായ് 17 ന് ഉണ്ടായ ശക്തമായ മഴയിൽ റൺവേയുടെ ഒരു ഭാഗം ഒലിച്ചപോയി . വാഴൂർ സോമൻ എം.എൽ.എ ഇടപെട്ട് മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരം യുദ്ധകാല അടിസ്ഥാനത്തിൽ പണികൾ പൂർത്തീകരിക്കുകയായിരുന്നു. . സർക്കാരിന്റെ100 ദിന കർമ്മ പരിപാടിയുടെ ഭാഗമായിമുഖ്യമന്ത്രി പരിശീലന ലാൻന്റിംഗ് ഉദ്ഘാടനം ചെയ്യുമെന്നായിയിരുന്നു അറിയിച്ചിരുന്നത്.

വാനോളം പ്രതീക്ഷ

ചെറിയ ഹെലികോപ്ടറുകൾക്കും അടിയന്തര സാഹചര്യങ്ങളിൽ ഇവിടെ ഇറക്കാനാവും .ഭാവിയിൽ വിമാനത്താവളമായി ഉയർത്തിയാൽ 11 കിലോമീറ്റർ മാത്രം അകലെയുള്ള ശബരിമലയിലേക്ക് തീർത്ഥാടകർക്ക് എത്താനും നാടിന്റെ മുഖഛായ തന്നെ മാറ്റാൻ കഴിയുന്ന വിനോദ സഞ്ചാര വാണിജ്യ മേഖലകൾക്ക് പുത്തൻ ഊർജം നൽകാനുമാകും. . അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എളുപ്പമെത്തിക്കാനാവും. അതോടൊപ്പം ഒരു വർഷം ആയിരം എൻ സി സി കേഡറ്റുകൾക്ക് സൗജന്യമായി പരിശീലനം നൽകുന്ന ദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ പരിശീലന കേന്ദ്രമാണ് സത്രത്തിലേത്.