കഞ്ഞിക്കുഴി: പൊതുവിദ്യാഭ്യാസ വകുപ്പ് തൊഴിലധിഷ്ഠിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി കഞ്ഞിക്കുഴി എസ്.എൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കിൽ ഡേ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ഫാഷൻ ഡിസൈനിങ് തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ കുട്ടികൾ നിർമിച്ച ഉത്പ്പന്നങ്ങളുടെ പ്രദർശനവും ശാസ്ത്ര പ്രദർശനവും നടന്നു. കെ. എസ്.ഇ.ബി കഞ്ഞിക്കുഴി ഇലക്ട്രിക്കൽ സെക്ഷൻ പ്രത്യേക സ്റ്റാളും സ്‌കൂളിൽ ഒരുക്കിയിരുന്നു. വിവിധ സ്‌കൂളുകളിലെ കുട്ടികളും പൊതുജനങ്ങളും പ്രദർശനം കാണാനെത്തി. സ്‌കിൽ ഡേ പ്രദർശനം കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൽ ഉദ്ഘാടനം ചെയ്തു.