കുമളി: സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ ജില്ലാ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. കേസുകളുടെ അടിസ്ഥാനത്തിൽ ജില്ലയെ രണ്ടായി തിരിച്ചാണ് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചത്. . കുമളി വൈ. എം. സി. എ. ഹാളിൽ കമ്മീഷൻ ചെയർമാൻ ബി. എസ്. മാവോജിയുടെ അധ്യക്ഷതയിൽ ചേർന്ന പരാതി പരിഹാര അദാലത്തിൽ ആകെ 71 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 54 എണ്ണം തീർപ്പാക്കി.
ആദിവാസി ഭൂമിയുടെ കൈവശം, രേഖകൾ, പട്ടയം ലഭിക്കാനുള്ളത്, വനാവകാശ രേഖകൾ പ്രകാരമുള്ള അവകാശങ്ങൾ കിട്ടാത്തത് തുടങ്ങിയ പ്രശ്നങ്ങളാണ് കമ്മീഷൻ പരിഗണിച്ചത്. ഓരോ കേസിനും പ്രത്യേകം പ്രത്യേകം നിർദേശമാണ് നൽകിയിട്ടുള്ളതെന്നും കമ്മീഷൻ ചെയർമാൻ ബി. എസ്. മാവോജി വ്യക്തമാക്കി. കമ്മീഷൻ അംഗം അഡ്വ.സൗമ്യ സോമൻ സംബന്ധിച്ചു.