ഇടുക്കി: പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ ലക്ചറർ തസ്തിയിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അതാത് വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബി. ടെക്. ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റ സഹിതം അപേക്ഷകൾ ഇമെയിൽ ആയി അയക്കണം. ഇമെയിൽ: mptpainavu.ihrd@gmail.com
അവസാന തീയതി: ഡിസംബർ 7. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862 297617, 9495276791, 8547005084.