കട്ടപ്പന : ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് എസ്.എസ്.കെ ഇടുക്കിയും കട്ടപ്പനബി.ആർ.സി.യും കാമാക്ഷി പഞ്ചായത്തും ചേർന്ന് കാമാക്ഷിയിൽ വിളംബര റാലി നടത്തി. റാലി പഞ്ചായത്ത് പ്രസിഡന്റ് അനു വിനേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി ,ഡ്രൈവേഴ്‌സ് യൂണിയൻ, സ്‌കൂൾ വിദ്യാർത്ഥികൾ അദ്ധ്യാപകർ, എൻ. സി.സി ,സ്‌കൗട്ട് ആന്റ് ഗൈഡ്, ജൂനിയർ റെഡ് ക്രോസ്, ഭിന്നശേഷിക്കാർ,ബി.ആർ.സി പ്രതിനിധികൾ തുടങ്ങിയവർ വിളംബര റാലിയിൽ പങ്കെടുത്തു. തുടർന്ന് ടൗണിൽ സമ്മേളനവും നടത്തി. ഫ്‌ളാഷ് മോബിൽ പങ്കെടുത്ത ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഡ്രൈവേഴ്‌സ് യൂണിയൻ സമ്മാനം വിതരണം ചെയ്തു.