മണക്കാട് : കൃഷിഭവൻ പരിധിയിൽ കുള്ളൻ ഇനം തെങ്ങുകൾ കൃഷി ചെയ്യുന്ന കർഷകരിൽ നിന്നും വിത്തുല്പാദനത്തിനായി തേങ്ങ സംഭരിക്കുന്നു. നവംബർ ഡിസംബർ മാസത്തിൽ വിളയുന്ന പാകത്തിൽ കുള്ളൻ തെങ്ങുകൾ ഉള്ള കർഷകർ കൃഷിഭവനിൽ പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഒരു തേങ്ങയ്ക്ക് 70 രൂപ വീതം നല്കുന്നതാണ്. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് വേണം തേങ്ങ ഇടുന്നതും തിരഞ്ഞെടുക്കുന്നതും. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക. ഫോൺ.04862 202146