മുട്ടം: ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് മുട്ടം സി.എച്ച്.സിയുടെ ആഭിമുഖ്യത്തിൽ മുട്ടം ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്, റെഡ് റിബൺ ക്യാമ്പയിൻ, പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻഎന്നിവ നടത്തി. എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ സി.എച്ച്‌.സി മെഡിക്കൽ ഓഫീസർ ഡോ. കെ.സി. ചാക്കോ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി ഏലിയാമ്മ സാമുവൽ, ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽകുമാർ എം.ദാസ്, പി.ആർ.ഒ റോണി ജോൺ, എ.എഫ്.എച്ച്.സി കൗൺസിലർ മരിയാ അമ്മു ജോയ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റോഷ്‌നി ദേവസ്യ, മെർലിൻ ജോസ്, എം.എൽ.എസ്. പി. നഴ്‌സുമാരായ അഞ്ജലി, നിഷാന എന്നിവർ നേതൃത്വം നൽകി.