തൊടുപുഴ: ശ്രീനാരായണ ധർമ്മ പരിഷത്ത് ലഹരിവർജ്ജന കൂട്ടായ്മയുടെ തൊടുപുഴ നിയോജക മണ്ഡലം കൺവെൻഷനും അന്തർദേശീയ വനിതാ അതിക്രമ നിവാരണ ദിനാചരണവും നാളെ ഉച്ചയ്ക്ക് രണ്ടിന് അഞ്ചക്കുളം ശ്രീമഹാദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ചെയർമാൻ കെ.പി. ഗോപി ഉദ്ഘാടനകർമ്മം നിർവഹിക്കും. ജില്ലാ പ്രസിഡന്റ് സുമിത് തന്ത്രി അദ്ധ്യക്ഷനായിരിക്കും. ഭാനുമതി ടീച്ചർ, എം.വി.സജി, ജയൻ കുന്നുംപുറത്ത് എന്നിവർ പ്രസംഗിക്കും. ജില്ലാ സെക്രട്ടറി ബിനു ബാബു സ്വാഗതവും ജില്ലാ കമ്മിറ്റി മെമ്പർ കെ.പി.സജീവൻ വണ്ണപ്പുറം നന്ദിയും പറയും.