ഉടുമ്പന്നൂർ :പഞ്ചായത്തിൽ ലാബ് ടെക്‌നീഷ്യൻ, കമ്മ്യൂണിറ്റി വുമൺ ഫെലിറ്റേറ്റർ തസികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും.ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഗവ. മെഡിക്കൽ കോളേജിൽ ബി. എസ്സി എം. എൽ. ടി കോഴ്‌സ് പഠിച്ചവരും മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളവരും ആയിരിക്കണം.

കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്ററിന് അപേക്ഷിക്കുന്നവർ എം.എസ്. ഡബ്‌ള്യു./ എം.എ സോഷ്യോളജി ഇൻ വുമൺസ്സ്റ്റഡീസ് / ജെൻഡർ സ്റ്റഡീസ് / സോഷ്യൽവർക്ക് /സൈക്കോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാന്തര ബിരുദമുള്ള വനിത ആയിരിക്കണം.ലാബ് ടെക്‌നീഷ്യന്റെ ഇന്റർവ്യൂ 7 രാവിലെ 11 നും കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററിന്റെ ഇന്റർവ്യൂ 7ന് ഉച്ചകഴിഞ്ഞ് 2 നും ഉടുമ്പന്നൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തും.

യോഗ്യത തെളിയിക്കുന്ന രേഖകളുമായി എത്തണം. കൂടുതൽ വിവരങ്ങൾആഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.