jiji

തൊടുപുഴ: ജാഥാ സ്വീകരണങ്ങളിൽ കുട്ടികളുടെ പഠനോപകരണങ്ങൾ സമാഹരിച്ച് പുത്തൻ മാതൃക സൃഷ്ടിച്ച ജോയിന്റ് കൗൺസിലിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിനാകെ മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പറഞ്ഞു. ജോയിന്റ് കൗൺസിൽ ആഭിമുഖ്യത്തിൽ പിന്നാക്ക മേഖലയിലെ വിദ്യാർത്ഥികൾക്കായി സമാഹരിച്ചപഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിജി കെ ഫിലിപ്പ്. ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ പഠനോപകരണം നിർവ്വഹിച്ചു. ജില്ലയിലെ ട്രൈബൽ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്‌കൂളുകളിലെ നൂറുകണക്കിന് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജോയിന്റ് കൗൺസിൽ വനിതാ കമ്മറ്റി സംസ്ഥാന പ്രസിഡന്റ് ബിന്ദു രാജൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആർ രമേശ്, ഡി. ബിനിൽ, എറണാകുളം ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, ഇടുക്കി ജില്ലാ പ്രസിഡന്റ് ആർ ബിജുമോൻ, ഇ.പി. പ്രവിത, സി.എസ് അജിത, പൂച്ചപ്ര ഗവ.ഹൈസ്‌കൂൾ ഹെഡ് മാസ്റ്റർ ഷനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വനിതാ കമ്മറ്റി എറണാകുളം ജില്ലാ പ്രസിഡന്റ് എം.സി.ഷൈലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വി.ആർ ബീനാമോൾ സ്വാഗതവും സി.ജി അജീഷ് നന്ദിയും പറഞ്ഞു.