മുതലക്കോടം: കരാട്ടെ മാഷ് പരിശീലിപ്പിച്ച കുട്ടികൾക്ക് അറബനമുട്ടിന് ഒന്നാം സ്ഥാനം. കരാട്ടെ ബ്ലാക്ക് ബെൽറ്റായ ശ്രീഹരി പരിശീലിപ്പിച്ച ഇരട്ടയാർ സെന്റ്‌തോമസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ് കന്നിയങ്കത്തിൽ തന്നെ സമ്മാനംനേടിയത്.നേരത്തെ ശ്രീഹരി കലോത്സവങ്ങളിൽ അറബനമുട്ട് മത്സരത്തിൽ പങ്കെടുത്തു വിജയിച്ചിട്ടുണ്ട്. ഇതിന്റെ ബലത്തിലാണ് പരിശീലന രംഗത്തെത്തിയത്. കട്ടപ്പനയിൽ ദ്രോണ കരാട്ടെ അക്കാദമി നടത്തുന്ന ശ്രീഹരി എട്ട് വർഷമായി അർബനമുട്ട് പഠിപ്പിക്കുന്നുണ്ട്. 2011ൽ കരാട്ടെ സംസ്ഥാന ചാമ്പ്യനായിരുന്നു. 30 സെക്കൻഡിൽ 256ബോക്‌സിങ് പഞ്ച് ചെയ്ത്‌ലോകറെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്.