തൊടുപുഴ: ലോക മണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കാർഷിക വികസന, കർഷക ക്ഷേമവകുപ്പും തൊടുപുഴ നഗരസഭയും സംയുക്തമായി ലോക മണ്ണ് ദിനം ആചരിക്കും. തൊടുപുഴ നഗരസഭാ ടൗൺഹാളിൽ തിങ്കളാഴ്ച രാവിലെ 10.30 ന് പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് സോയിൽ ഹെൽത്ത് കാർഡ് വിതരണം, മണ്ണ് പരിപാലന സെമിനാർ, കാർഷിക പ്രദർശനം എന്നിവ ഉണ്ടാവും.