മുതലക്കോടം: കലോത്സവം അവസാനദിനമെത്തുമ്പോൾ ഹയർസെക്കൻഡറി വിഭാഗത്തിൽ 296 പോയിന്റുമായി തൊടുപുഴ ഉപജില്ല കലാ കിരീടത്തോട് അടുക്കുകയാണ്. കട്ടപ്പന തൊട്ടുപിന്നിലുണ്ട്. എച്ച്.എസ് വിഭാഗത്തിൽ രണ്ട് ദിവസവും രണ്ടാമതായ കട്ടപ്പന ഇന്നലെ 289 പോയിന്റോടെ ഒന്നാമതെത്തി. യു.പിയിൽ അടിമാലിയെ പിന്നിലാക്കി തൊടുപുഴ 128 പോയിന്റുമായി ഒന്നാമതെത്തി. ഇതോടെ അവസാന ദിവസം മത്സരം കടുക്കുമെന്ന് ഉറപ്പായി.
സ്‌കൂൾ തലത്തിൽ യു.പി വിഭാഗത്തിൽ മറയൂർ എസ്.എം.യു.പി.എസ് 48 പോയിന്റുമായി ഒന്നാമതുണ്ട്. എച്ച്.എസ് വിഭാഗത്തിൽ 92 പോയിന്റുമായും ഹയർസെക്കൻഡറി വിഭാഗത്തിൽ 86 പോയിന്റുമായി കല്ലാർ ജി.എച്ച്.എസ്.എസും ഒന്നാമതുണ്ട്.ഇന്ന് വൈകീട്ട് 4.30ന് തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.