
വണ്ടിപ്പെരിയാർ : പോസ്റ്റിൽ ബൾബ് മാറിയിടുന്നതിനിടെ കെ. എസ്. ഇ. ബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മ്ലാമല അരുവിക്കുഴി മാളിയേക്കൽ മാത്യുവാണ് ( സാലി മോൻ -50) മരിച്ചത്.വള്ളക്കടവ് കൊക്കക്കാട് ഭാഗത്ത് വൈദ്യുതി പോസ്റ്റിൽ ബൾബ് മാറുന്നതിനിടെ ഇന്നലെ വൈകിട്ടാണ് അപകടം. ഷോക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. .