മുതലക്കോടം: എല്ല് പൊട്ടിയ കൈയുമായി എത്തിയ അഖിൽ മോണോ ആക്ടിന് ഒന്നാം സ്ഥാനം നേടി.
സ്ത്രീധന പീഡനത്തിന് ഇരയായ പെൺകുട്ടി സ്വയം പര്യാപ്തയാകുന്ന കഥ പറഞ്ഞാണ് അടിമാലി എസ്.എൻ.ഡി.പി.വി.എച്ച്.എസിലെ പ്ലസ് വൺ വിദ്യാർഥി അഖിൽ ചാൾസ് എച്ച്.എസ്.എസ്. വിഭാഗം മോണോ ആക്ട് മത്സരത്തിൽ ഒന്നാമതെത്തിയത്.
അമ്മ രജനിയാണ് മോണോ ആക്ട് എഴുതിയത്. അഖിൽ തനിയെ അഭിനയിച്ചു പഠിച്ചു. എന്നാൽ ഏതാനും ദിവസം മുൻപ് അഖിലൊന്ന് വീണു. കൈയുടെ എല്ല് പൊട്ടി. വേദനയുണ്ടെങ്കിലും കൈയിലെ വെച്ചുകെട്ടുമായി ഈ മിടുക്കൻ മത്സരിക്കുകയായിരുന്നു. വിമുക്ത ഭടനായ ചാൾസാണ് അച്ഛൻ.