obitmathew

വണ്ടിപ്പെരിയാർ: തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനായി വൈദ്യുതി പോസ്റ്റിൽ ഏണി ചാരി കയറുന്നതിനിടെ കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. വണ്ടിപ്പെരിയാർ മ്‌ളാമല മാളിയേക്കൽ ചാത്തനാട്ട് വീട്ടിൽ മാത്യുവാണ് (സാലിമോൻ -50 ) മരിച്ചത്. മണ്ഡലകാലവുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്റെ വഴിവിളക്ക് തെളിയിക്കുന്ന പദ്ധതിക്ക് നടപ്പാക്കി വരുകയായിരുന്നു. വള്ളക്കടവ് കൊക്കക്കാട് ഭാഗത്ത് വൈദ്യുതി പോസ്റ്റിലെ ബൾബ് മാറുന്നതിനാണ് ജീവനക്കാർ എത്തിയത്. ഈ സമയം ലൈനിൽ കൂടി വൈദ്യുതി പ്രവഹിക്കുന്നുണ്ടായിരുന്നു. ഏണിചാരി വെക്കുന്നതിടയിൽ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് മാത്യു താഴെ വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ഉടൻ തന്നെ അതു വഴി വന്ന സ്‌കൂൾ വാഹനത്തിൽ വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശ്രുശൂഷ നൽകിയതിന് ശേഷം കട്ടപ്പനയിൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ :ജിൻസി.മക്കൾ: സാജൻ, മരിയ ,ക്രിസ്റ്റി.