മുതലക്കോടം: തുടർച്ചയായി പതിന്നാലാം വർഷവും എച്ച്.എസ് വിഭാഗം പരിചമുട്ടുകളിയിൽ ജില്ലയിൽ ജേതാക്കളായി​ വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂൾ. പരിശീലകനായ സിജോ തോമസിന്റെ ശിക്ഷണത്തിലാണ് ഈ 14 വർഷവും ക്രിസ്തുരാജ വിജയികളായത്. 2012 മുതൽ 2016 വരെ തുടർച്ചയായി അഞ്ചു വർഷം സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനം സ്കൂളിനായിരുന്നു. മാർട്ടിൻ, ക്രിസ്റ്റീൻ, വിശാൽ, അർജുൻ, ആൽബിൻ, ഡാനി, ജിബിൻ, അഖിൽ എന്നിവരാണ് ടീമംഗങ്ങൾ. എല്ലാവരും 8, 9 ക്ലാസ് വിദ്യാർത്ഥികളാണ്.