മുതലക്കോടം: പൂരക്കളിയിൽ തുടർച്ചയായി ഒന്നര പതിറ്റാണ്ടായി പൊടിപൂരമാണ് കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്.എസ്. എതിരാളികളില്ലാതിരുന്ന മത്സരത്തിൽ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ എ ഗ്രേഡോടെയാണ് കുമാരമംഗലം സ്കൂൾ സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയത്. 2004 മുതൽ തുടർച്ചയായി പൂരക്കളിയിൽ സംസ്ഥാന യോഗ്യത നേടിയിട്ടുള്ള സ്കൂൾ വിവിധ വർഷങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങളും നേടിയിട്ടുണ്ട്. 2008 മുതൽ സജീഷ് പയ്യന്നൂരാണ് സ്കൂളിലെ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നത്. എച്ച്.എസ് വിഭാഗം ഒന്നാം നിറം, നാലാം നിറം, ചിന്ത് എന്നിവ അവതരിപ്പിച്ചപ്പോൾ എച്ച്.എസ്.എസ് വിഭാഗത്തിൽ രാമായണം പൂരക്കളി കൂടി ഈ കളികൾക്കൊപ്പം വേദിയിലെത്തി.