പീരുമേട്:സമഗ്ര ശിക്ഷകിന്റെയും പീരുമേട് ബി.ആർ .സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളെ അണിനിരത്തി
പീരുമേട് ടൗണിൽ റാലി നടത്തി . ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ തലങ്ങളിൽ വിവിധ പരിപാടികൾക് തുടക്കം കുറിച്ചിരിന്നു. എല്ലാ സ്‌കൂളുകളിലും സ്‌പെഷ്യൽ എസ് .ആർ .ജി കൂടി വിവിധ പ്രവർത്തനങ്ങളെക്കുറിച്ചു നിർദ്ദേശങ്ങൾ നൽകി തുടർന്ന് . ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകാർക്കുള്ള ചിത്ര രചന, പോസ്റ്റർ നിർമാണം എന്നീ മത്സരങ്ങളിൽ സ്‌കൂൾ തലത്തിൽ നടത്തി.പീരുമേട് എസ് .ഐ മനോജ് ഉദ്ഘാടനം നിർവഹിച്ചു. ബിഗ് ക്യാൻവാസ് ഉദ്ഘടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം നൗഷാദ് നിർവഹിച്ചു. പീരുമേട് എ .എസ്. ഐ ജോസ് സെബാസ്റ്റ്യൻ, അനീഷ് തങ്കപ്പൻ, ഗണപതിയമ്മാൾ എന്നിവർ സംസാരിച്ചു.