മുതലക്കോടം: സംസ്‌കൃത കലോത്സവത്തിൽ തൊടുപുഴയും കട്ടപ്പനയും ഓവറോൾ നേടിയപ്പോൾ അറബിക് കലോത്സവത്തിൽ തൊടുപുഴയും നെടുങ്കണ്ടവും ജേതാക്കളായി. സംസ്‌കൃത കലോത്സവത്തിൽ യു.പി വിഭാഗത്തിൽ 84 പോയിന്റോടെയാണ് തൊടുപുഴ ഓവറോൾ നേടിയത്. രണ്ടാമതുള്ള കട്ടപ്പനയ്ക്ക് 78 പോയിന്റും മൂന്നാമതെത്തിയ അറക്കുളം 76 പോയിന്റും നേടി. തൊട്ടുപിന്നിലുള്ള അടിമാലിക്ക് 64ഉം നെടുങ്കണ്ടത്തിന് 49 പോയിന്റുമുണ്ട്. യു.പി വിഭാഗം സ്‌കൂളുകളിൽ 40 പോയിന്റുമായി മുരിക്കാശ്ശേരി എസ്.എം.എച്ച്.എസ്.എസ് ചാമ്പ്യൻമാരായി. വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് (35), വാഴത്തോപ്പ് എസ്.ജി.യു.പി.എസ് (30) എന്നീ സ്‌കൂളുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
എച്ച്.എസ് വിഭാഗം ചാമ്പ്യൻമാരായ കട്ടപ്പനയ്ക്ക് 88 പോയിന്റുണ്ട്. അടിമാലി 66 പോയിന്റോടെ രണ്ടാമതും നെടുങ്കണ്ടം (43) മൂന്നാമതും എത്തി.
എച്ച്.എസ് സ്‌കൂളുകളിൽ 88 പോയിന്റുമായി നരിയമ്പാറ എം.എം.എച്ച്.എസ് ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനം നേടിയ നങ്കിസിറ്റി എസ്.എൻ.എച്ച്.എസ്.എസിന് 66 പോയിന്റുണ്ട്. 43 പോയിന്റുള്ള തൂക്കുപാലം ഗവ. എച്ച്.എസ്.എസിനാണ് മൂന്നാം സ്ഥാനം.
അറബിക് കലോത്സവത്തിൽ യു.പി വിഭാഗത്തിൽ തൊടുപുഴയ്ക്ക് 65 പോയിന്റും രണ്ടാം സ്ഥാനത്തുള്ള അറക്കുളത്തിന് 63 പോയിന്റുമുണ്ട്. കട്ടപ്പന 57, നെടുങ്കണ്ടം 43, അടിമാലി 11 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകൾക്ക് ലഭിച്ച പോയിന്റ്. സ്‌കൂളുകളിൽ വാഴത്തോപ്പ് എസ്.ജി.യു.പി.എസ് 63 പോയിന്റുമായി ഒന്നാമതുണ്ട്. മുരിക്കാശ്ശേരി എസ്.എം.എച്ച്.എസ്.എസ് (48), കല്ലാർ ഗവ. എച്ച്.എസ്.എസ് (28) എന്നീ സ്‌കൂളുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എച്ച്.എസ് വിഭാഗത്തിൽ നെടുങ്കണ്ടത്തിന് 80 പോയിന്റുണ്ട്. രണ്ടാം സ്ഥാനം നേടിയ തൊടുപുഴയ്ക്ക് 60ഉം മൂന്നാമതെത്തിയ കട്ടപ്പനയ്ക്ക് 45ഉം പോയിന്റുണ്ട്. അടിമാലി 35 പോയിന്റുമായി നാലാം സ്ഥാനത്താണ്. എച്ച്.എസ് വിഭാഗത്തിൽ കല്ലാർ ഗവ. എച്ച്.എസ്.എസ് (70) ചാമ്പ്യൻമാരായി. വണ്ണപ്പുറം എസ്.എൻ.എം.എച്ച്.എസ് (60), പതിനാറാംകണ്ടം ഗവ. എച്ച്.എസ്.എസ് (15) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.