അടിമാലി: യാക്കോബായ സുനിയാനി സഭാ ഹൈറേഞ്ച് മേഖലയുടെ 22ാമത് സുവിശേഷയോഗവും സംഗീത വിരുന്നും അടിമാലിയിൽ ആരംഭിച്ചു. അടിമാലി സെന്റ് പീറ്റേഴ്‌സ് മൗണ്ട് സെഹിയോൻ അരമന ഗ്രൗണ്ടിൽ ആരംഭിച്ച യോഗം മൂവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്ത മാത്യൂസ് മോർ അന്തീമോസ് ഉദ്ഘാടനം ചെയ്തു. ഫാ. റെജി ചവർപ്പനാൽ (വയനാട്) സുവിശേഷ പ്രസംഗം നടത്തി. ഇന്ന് വൈകിട്ട് 5.30ന് സന്ധ്യാപ്രാർത്ഥന, ഗാനശുശ്രൂഷ, മദ്ധ്യസ്ഥപ്രാർത്ഥന, അനുഗ്രഹപ്രഭാഷണം: ശ്രേഷ്ഠ കാതോലിക്ക ഡോ. ബസേലിയോസ് തോമസ് പ്രഥമൻ ബാവ. സുവിശേഷ പ്രസംഗം :ഫാ.. ജോർജ് മാന്തോട്ടം കോർ എപ്പിസ്‌കോപ്പ. സമാപന സന്ദേശം: ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ്. തുടർന്ന് സമാപന പ്രാർത്ഥന.