പീരുമേട്: താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച പ്രസവ വാർഡിൽ ആദ്യ കുഞ്ഞിന് ജന്മം നൽകി. വണ്ടിപ്പെരിയാർ സ്വദേശിനി വീണയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർമാരായ മെറി സി.എസ്, സുമിത രാമനാഥൻ, ഒമർ സുൽഫിക്കർ എന്നിവരുടെ പരിചരണത്തിലാണ് ആദ്യ പ്രസവം നടന്നത്. പീരുമേടിന്റെ തോട്ടം മേഖലയിൽ സാധാരണക്കാരുടെ പ്രധാന ആശ്രയ കേന്ദ്രമാണ് താലൂക്ക് ആശുപത്രി. ആശുപത്രി സൂപ്രണ്ട് ഡോ. ആനന്ദിന്റെയും സഹപ്രവർത്തകരുടെയും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഗൈനക്കോളജി വിഭാഗവും പ്രസവവാർഡും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.