അരിക്കുഴ: എസ്. എൻ. ഡി. പി യോഗം അരിക്കുഴ 657 നമ്പർ അരിക്കുഴ ശാഖയിൽ രവിവാരപാഠശാല പ്രവേശനോത്സവവും ലഹരിവിരുദ്ധ സെമിനാറും ഇന്ന് നടക്കും. അരിക്കുഴ ശ്രീനാരായണ പ്രവാർത്ഥനാ കേന്ദ്രത്തിൽ രാവിലെ പത്തിന് നടക്കുന്നരവിവാര പാഠശാല പ്രവേശനോത്സവം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ വി. ബി. സുകുമാരൻ ഉദ്ഘാടനം ചെയ്യും. ശാഖാപ്രസിഡന്റ് കെ.എസ്.വിദ്യാസാഗറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം സ്മിത ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തും. പെൻഷണേഴ്സ് ഫോറം യൂണിയൻ സെക്രട്ടറി ടി. പി. ബാബു, വനിതാസംഘം പ്രസിഡന്റ് ലീനാ പ്രസാദ് , വനിതാസംഘം സെക്രട്ടറി മിനി ഗോപൻ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അഖിൽ സുഭാഷ്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ഭരത് ഗോപൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് നടക്കുന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാർ മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. റോഷ്നി ബാബുരാജ്,മുട്ടം സബ് ഇൻസ്പെക്ടർ കെ. എൻ. ഷാജി എന്നിവർ ആശംസ നേരും. തൊടുപുഴ എസ്. ഐ കൃഷ്ണൻ നായർ ലഹരിവിരുദ്ധ ക്ളസെടുക്കും. ശാഖ ആക്ടിംഗ് സെക്രട്ടറി ശ്രീജിത്ത് വിശ്വംഭരൻ സ്വഗതവും ശാഖ വൈസ് പ്രസിഡന്റ് ബിന്ദു സന്തോഷ് നന്ദിയും പറയും.