അടിമാലി: അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും നേതൃത്വത്തിൽ കേരളോത്സവം ഞായർ തിങ്കൾ ദിവസങ്ങളിൽ നടക്കും. ഇന്ന് രാവിലെ 10 ന് ഗവ.ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടന ചടങ്ങിനു ശേഷം ഫുട്‌ബോൾ,ആർട്‌സ് മത്സരങ്ങളും ,അത് ലറ്റിക്,വോളിബോൾ, ചെസ് എന്നിവയും വടംവലി വിശ്വദീപ്തി പബ്ലിക്ക് സ്‌കൂളിലും ക്രിക്കറ്റ് എം.ബി കോളേജ് ഗ്രൗണ്ടിലും ബാറ്റ് മിന്റൺ ഇരുമ്പുപാലം ക്ലബ്ബിലും നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ അറിയിച്ചു.